വ്യാജ രേഖകൾ ചമച്ച് സാമ്പത്തിക തട്ടിപ്പ്: 24 ഏഷ്യൻ സ്വദേശികളെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു


പ്രദീപ് പുറവങ്കര
മനാമ: വ്യാജ സ്വകാര്യ രേഖകൾ ചമച്ച് കമ്പനിയിൽ നിന്ന് അനധികൃതമായി സാമ്പത്തിക ധനസഹായം കൈപ്പറ്റിയ കേസിൽ 24 ഏഷ്യൻ സ്വദേശികളെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

അഴിമതി വിരുദ്ധ-സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ക്രൈംസ് കോംബാറ്റിംഗ് ഡയറക്ടറേറ്റാണ് ഈ വലിയ തട്ടിപ്പ് ശൃംഖലയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പ്രതികൾ ഒരു ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ വേണ്ടി ബോധപൂർവ്വം വ്യാജരേഖകൾ നിർമ്മിച്ച് സമർപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കസ്റ്റഡിയിലെടുത്ത പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ വിശദമായി ചോദ്യം ചെയ്യുകയും കുറ്റം തെളിഞ്ഞതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയുമായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് ചില പ്രതികൾ കൂടി ഒളിവിലുണ്ടെന്നും ഇവർക്കായി തിരച്ചിൽ ശക്തമാക്കിയതായും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അന്വേഷണ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കേസ് വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യും.

article-image

dfsdfsfddfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed