വാതിലുകളിലും വാഹനങ്ങളിലും പരസ്യങ്ങൾ ഒട്ടിക്കുന്നതിനെതിരെ കർശന നടപടിക്ക് ശുപാർശയുമായി ബഹ്റൈൻ മുനിസിപ്പൽ കൗൺസിലർ


പ്രദീപ് പുറവങ്കര

മനാമ: വീടുകളുടെ വാതിലുകൾ, വാഹനങ്ങളുടെ ജനലുകൾ, പൊതു സൗകര്യങ്ങൾ എന്നിവടങ്ങളിൽ അനധികൃതമായി കടലാസ് പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ കൗൺസിലർ ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങളിൽ ഭൂരിഭാഗവും വാണിജ്യ രജിസ്ട്രേഷൻ ഇല്ലാത്ത വ്യാജ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇതിനായി ഉപയോഗിക്കുന്നത് രജിസ്റ്റർ ചെയ്യാത്ത ഫോൺ നമ്പറുകളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അനധികൃത പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും മുൻസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയവും വ്യവസായ-വാണിജ്യ മന്ത്രാലയവും സംയുക്തമായി പരിശോധനാ ക്യാമ്പെയ്‌നുകൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങളിൽ നൽകിയിരിക്കുന്ന പല നമ്പറുകളും വാണിജ്യ രജിസ്ട്രേഷൻ (CR) പോലുമില്ലാത്ത വ്യാജ സ്ഥാപനങ്ങളുടേതാണെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും അപകടത്തിലാക്കുന്ന തരത്തിലുള്ള വാണിജ്യ-സുരക്ഷാ തട്ടിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടിന്റെയും ജനവാസ മേഖലകളുടെയും ഭംഗി നശിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം. അപരിചിതമായ നമ്പറുകളുമായോ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത സേവന ദാതാക്കളുമായോ യാതൊരുവിധ ഇടപാടുകളിലും ഏർപ്പെടരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

dfsfddf

You might also like

  • Lulu Exchange
  • Straight Forward

Most Viewed