സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചിത്രരചനാ മത്സര വിജയികളെ ആദരിച്ചു
പ്രദീപ് പുറവങ്കര
മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെയും പങ്കെടുത്ത കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മുൻ ചെയർമാൻ ഡി. കൃഷ്ണകുമാർ, കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സുരേഷ് സുബ്രഹ്മണ്യൻ (യുണൈറ്റഡ് പേരന്റ്സ് പാനൽ ചെയർമാൻ), ജയിംസ് ജോൺ (കേരള കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്), മുഹമ്മദ് ബഷീർ (ഫിനിക്സ് എഡ്യൂ പാർക്ക് ഡയറക്ടർ), കരാട്ടെ മാസ്റ്റർ മുഹമ്മദ് ഗുരുക്കൾ, ബിജു ജോൺ (കെ.സി.ഇ.സി.സി. പി.ആർ.ഒ), ജിൻസ് ജോസഫ് (കെ.സി.എ കമ്മിറ്റി അംഗം) എന്നിവരെ ആദരിച്ചു. സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ചീഫ് കോർഡിനേറ്റർ പി. വിജയകുമാർ, കോർഡിനേറ്റർ റജീന ഇസ്മായിൽ എന്നിവർ സ്വാഗതമാശംസിച്ചു.
മത്സരത്തിൽ വിവിധ പ്രായപരിധിയിലുള്ള ഗ്രൂപ്പുകളിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. ഗ്രൂപ്പ് ഒന്നിൽ സാത്വിക ഒന്നാം സ്ഥാനവും, കാറ്റ്‌ലിൻ രണ്ടാം സ്ഥാനവും, രുക്ഷ്ണി മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് രണ്ടിൽ ആർദ്ര ഒന്നാം സ്ഥാനത്തിനും, കരുൺ രണ്ടാം സ്ഥാനത്തിനും, ജന്യ മൂന്നാം സ്ഥാനത്തിനും അർഹരായി. ഗ്രൂപ്പ് മൂന്നിൽ മേഹ ഒന്നാം സ്ഥാനവും, ആൻഡ്രിയ രണ്ടാം സ്ഥാനവും, ശ്രീധരൻ മൂന്നാം സ്ഥാനവും സ്വന്തമാക്കിയപ്പോൾ, ഗ്രൂപ്പ് അഞ്ചിൽ സ്നേഹ സി. ഒന്നാം സ്ഥാനവും അർച്ചന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കെല്ലാം ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
assasasas

