പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി


ഷീബ വിജയൻ

എസ്എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം നേതാവുമായ പി.എം ആർഷോയും മുൻ എ.സ്എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ ലളിതമായ രജിസ്റ്റർ വിവാഹം. ചടങ്ങിൽ വിദ്യയുടെ മാതാവ് സുശീല, സഹോദരിമാർ, ആർഷോയുടെ പിതാവ് സി.പി. മണി എന്നിവരും ഡി.വൈ.എഫ്.ഐ-എ.സ്എഫ്.ഐ നേതാക്കളായ വി.പി. സാനു, പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവർക്കും വിവാഹം. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി സർവകലാശാലയിലെ പി.എച്ച്.ഡി ഗവേഷക വിദ്യാർത്ഥിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം ആർഷോ നിലവിൽ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിക്കുകയാണ്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും പാലക്കാട്ടേക്ക് തിരിച്ചു.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed