സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ കളർ ഡ്രസ്സ് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി


ഷീബ വിജയൻ

സംസ്ഥാനത്തെ സ്‌കൂളുകളിൽ ആഴ്ചയിലൊരു ദിവസം വിദ്യാർത്ഥികൾക്ക് കളർ ഡ്രസ്സ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ തിരുവനന്തപുരത്ത് വ്യക്തമാക്കി. കളർ ഡ്രസ്സ് എന്നത് ആകർഷകമായ ആശയമാണെന്ന മന്ത്രിയുടെ പ്രസ്താവനയെ വിദ്യാർഥികൾ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇതോടൊപ്പം സ്കൂളുകളിലെ പരമ്പരാഗത ബാക്ക് ബെഞ്ച് രീതി പൂർണ്ണമായി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയെ പോസിറ്റിവായി കാണണമെന്നും സ്ത്രീകളെ മാറ്റിനിർത്തിയിരുന്ന ഭ്രഷ്ട് കൽപ്പിച്ചിരുന്ന പഴയ കാലം കഴിഞ്ഞുവെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed