ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.സി. വേണുഗോപാൽ; വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി നേതാക്കൾ


ശാരിക l കേരളം

ന്യൂഡൽഹി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പുതിയ സർക്കാരിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

പല ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് പാർട്ടി ഇത്തരം നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ അടിയുറച്ച ഒരു കോൺഗ്രസുകാരനാണെന്നും പാർട്ടിയാണ് തനിക്ക് ഏറ്റവും വലുതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. പാർട്ടിക്ക് മുകളിൽ വളരാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും, ത്രിവർണ്ണ പതാക പുതച്ച് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed