ബഹ്റൈനിൽ ആവേശമായി 'ദൃശ്യം 3' ട്രെയ്ലർ ലോഞ്ച്; ലാൽകെയേഴ്സ് വേറിട്ട മാതൃകയായി
പ്രദീപ് പുറവങ്കര
മനാമ: മോഹൻലാൽ ആരാധകരുടെ പ്രവാസി സംഘടനയായ ലാൽകെയേഴ്സ് ബഹ്റൈൻ, ജുഫൈറിലെ മുക്ത സിനിമാസുമായി സഹകരിച്ച് 'ദൃശ്യം 3' സിനിമയുടെ ട്രെയ്ലർ ലോഞ്ച് സംഘടിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്ലർ ലോഞ്ച് ഇത്തരത്തിൽ ബഹ്റൈനിൽ വെച്ച് നടത്തപ്പെടുന്നത്.
ലാൽകെയേഴ്സ് പ്രസിഡന്റ് ഫൈസൽ എഫ്.എം അധ്യക്ഷത വഹിച്ച ചടങ്ങ് കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3-ന്റെ ട്രെയ്ലർ പ്രമുഖ സാമൂഹിക പ്രവർത്തകരുടെയും ആരാധകരുടെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി പുറത്തിറക്കി.
ചടങ്ങിൽ സെക്രട്ടറി ഷൈജു കൻപ്രത്ത് സ്വാഗതവും ട്രഷറർ അരുൺജി നെയ്യാർ നന്ദിയും പറഞ്ഞു. റേഡിയോ പ്രതിനിധി ജൂഹി സുമേഷ്, ബഹ്റൈൻ വാർത്താ പ്രതിനിധി ഷാഫി, മുക്ത സിനിമാസ് പ്രതിനിധികളായ പ്രസാദ്, ഗുലാം എന്നിവർ ആശംസകൾ നേർന്നു. പരിപാടിക്ക് അരുൺ തൈക്കാട്ടിൽ, കിരീടം ഉണ്ണി, ഷാൻ, നന്ദൻ എന്നിവർ നേതൃത്വം നൽകി. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ട്രെയ്ലർ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.
sfsdf

