ഷെരീഫ് വില്ല്യാപ്പള്ളിക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷെരീഫ് വില്ല്യാപ്പള്ളിക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി. മനാമ കെ-സിറ്റിയിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു.

തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ തുടക്കം മുതൽ സജീവമായി പ്രവർത്തിച്ചിരുന്ന ഷെരീഫിന് സംഘടനയുടെ സ്നേഹോപഹാരം കൈമാറി. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതവും എ.പി. ഫൈസൽ നന്ദിയും പറഞ്ഞു. യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ, റഷീദ് മാഹി, ഷബീർ മാഹി, അബ്ദുൽ ജലീൽ അബ്ദുല്ല, ഫൈസൽ മടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. നാട്ടിലും തണലിന്റെ പ്രവർത്തനങ്ങളിൽ ഷെരീഫ് സജീവമായി തുടരുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

article-image

dfssg

You might also like

  • Lulu Exchange
  • Straight Forward

Most Viewed