ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ സുപ്രീം കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ഉത്തരവിറക്കി കിരീടാവകാശി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ മേൽനോട്ടം വഹിക്കുന്ന സുപ്രീം കമ്മിറ്റിയുടെ ഘടനയിൽ ഭേദഗതി വരുത്തിക്കൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി. രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ കമ്മിറ്റി ചെയർമാനായി തുടരും.
ഗതാഗത-വാർത്താവിനിമയ മന്ത്രി വൈസ് ചെയർമാനായും, റോയൽ ബഹ്‌റൈനി എയർഫോഴ്സ് കമാൻഡർ, സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി, ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ ഡയറക്ടർ ജനറൽ എന്നിവർ അംഗങ്ങളായുമാണ് പുതിയ കമ്മിറ്റി നിലവിൽ വരുന്നത്. കൂടാതെ ചെയർമാന്റെ നാമനിർദ്ദേശ പ്രകാരം വിദഗ്ധരായ രണ്ട് അംഗങ്ങളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തും.
മേഖലയിലെ പ്രമുഖ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ബഹ്‌റൈൻ എയർഷോയുടെ മികച്ച ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിലവിൽ വരും.
sddsf

