തമിഴ്നാട് നിയമസഭയിൽ വിജയ് സർക്കാർ വിശ്വാസവോട്ട് നേടി; എഐഎഡിഎംകെയിൽ വിള്ളൽ, ഡിഎംകെ സഭ ബഹിഷ്കരിച്ചു
ശാരിക l ദേശീയം
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെ വിജയ് സർക്കാർ വിശ്വാസവോട്ട് നേടി. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണ കൂടി സർക്കാരിന് ലഭിച്ചു. വോട്ടെടുപ്പിൽ 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വിട്ടുനിന്നു.
കോൺഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്), വിസികെ (രണ്ട്), ഐയുഎംഎൽ (രണ്ട്) എന്നീ പാർട്ടികൾ വിജയ് സർക്കാരിന് പിന്തുണ അറിയിച്ചു. എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കാമരാജും ടിവികെയ്ക്ക് പിന്തുണ നൽകി.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എഐഎഡിഎംകെ പിളരുന്ന കാഴ്ചയാണ് വോട്ടെടുപ്പ് സമയത്ത് കണ്ടത്. പാർട്ടി വിപ്പ് ലംഘിച്ച് എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സർക്കാരിന് അനുകൂലമായി നിലപാടെടുത്തപ്പോൾ, എടപ്പാടി പളനിസ്വാമി (ഇപിഎസ്) ഇതിനെ ശക്തമായി എതിർത്തു. എംഎൽഎമാരെ മന്ത്രിസ്ഥാനവും മറ്റ് വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിക്കുകയാണെന്ന് പളനിസ്വാമി ആരോപിച്ചു.
sdsfsf

