നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ
ശാരിക l ദേശീയം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് സിബിഐ വ്യാപിപ്പിച്ചു. ചോദ്യപേപ്പർ ചോർത്തിയ ശേഷം തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പർ കേരളത്തിലേക്കും എത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ചോദ്യപേപ്പർ ലഭിച്ചതായി രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ ഇരുന്നൂറോളം വിദ്യാർത്ഥികളുടെ വിവരങ്ങൾ സിബിഐക്ക് കൈമാറിയിരുന്നു. ഇതിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചില വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ മുൻകൂട്ടി ലഭിച്ചെന്നതടക്കമുള്ള വിവരങ്ങളും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ തുടക്കം നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. നാസിക്കിൽ പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിൽ സിബിഐ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ നാല് സംഘങ്ങളെയാണ് സിബിഐ ഈ ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.
dsfsdfsdf

