കണ്ണൂരിൽ പോലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയിൽ


ശാരിക l കേരളം

കണ്ണൂർ: കണ്ണൂരിൽ പോലീസ് ജീപ്പ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

ഇന്നലെ അർധരാത്രിയോടെ സൈബർ സെല്ലിന്റെ ജീപ്പാണ് കവർന്നത്. സംഭവത്തിൽ ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്ന പരാതി നൽകാനാണ് ഹംസത്ത് കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ പരാതി നൽകിയ ശേഷം മടങ്ങുന്നതിനിടെ സമീപത്തെ സൈബർ പോലീസ് സ്റ്റേഷൻ വളപ്പിൽ കിടന്നിരുന്ന ഔദ്യോഗിക വാഹനം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

വാഹനം ഓടിച്ച് ടൗണിലെത്തിയ ഹംസത്തിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുവെക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed