പേരാമ്പ്രയിൽ അട്ടിമറി വിജയം; ലീഗിന്റെ ആദ്യ വനിതാ എംഎൽഎയായി ഫാത്തിമ തഹ്‍ലിയ


പ്രദീപ് പുറവങ്കര

കോഴിക്കോട്: പേരാമ്പ്രയിലെ ഇടതുകോട്ട തകർത്ത് അഡ്വ. ഫാത്തിമ തഹ്‍ലിയ നിയമസഭയിലേക്ക്. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന അപൂർവ്വ നേട്ടവുമായാണ് ഫാത്തിമ തഹ്‍ലിയ സഭയിലെത്തുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്ക് അട്ടിമറിച്ചാണ് ഈ ചരിത്ര വിജയം.

ഫാത്തിമ തഹ്‍ലിയ 81,429 വോട്ടുകൾ നേടിയപ്പോൾ ടി.പി. രാമകൃഷ്ണന് 76,342 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 1980 മുതൽ തുടർച്ചയായി സിപിഎമ്മിനെ മാത്രം തുണച്ചിട്ടുള്ള മണ്ഡലമാണ് പേരാമ്പ്ര. ഇത്തരമൊരു ശക്തികേന്ദ്രത്തിൽ യുവനേതാവിനെ ഇറക്കി ലീഗ് നടത്തിയ പരീക്ഷണം വൻ വിജയമായി മാറുകയായിരുന്നു.

മുസ്ലിം ലീഗ് വനിതകൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഫാത്തിമ തഹ്‍ലിയ സ്ഥാനാർത്ഥിയായി എത്തിയത്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറയിൽ നിന്നുള്ള കൗൺസിലറായിരിക്കെയാണ് അവർ നിയമസഭാ പോരാട്ടത്തിനിറങ്ങിയത്. മണ്ഡല രൂപീകരണത്തിന് ശേഷം വെറും രണ്ട് തവണ മാത്രം യുഡിഎഫിനെ തുണച്ചിട്ടുള്ള പേരാമ്പ്ര, നാല് പതിറ്റാണ്ടിന് ശേഷമാണ് ഇടതിനെ കൈവിടുന്നത്.

#FatimaTahliya #IUML #Perambra #KeralaElection #HistoricWin #MuslimLeague #KeralaPolitics

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed