ധർമ്മടത്ത് ഭൂരിപക്ഷം കുറഞ്ഞ് പിണറായി; പറവൂർ നിലനിർത്തി വി.ഡി. സതീശൻ
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിജയിച്ചു. ധർമ്മടം മണ്ഡലത്തിൽ നിന്നും 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയൻ നിയമസഭയിലെത്തുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി, അവസാന റൗണ്ടുകളിലാണ് ലീഡ് തിരിച്ചുപിടിച്ചത്. കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് ഉയർത്തിയ ശക്തമായ വെല്ലുവിളിക്കൊടുവിലാണ് മുഖ്യമന്ത്രിയുടെ വിജയം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ പിണറായി വിജയന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. 2021-ൽ 50,123 വോട്ടിനും 2016-ൽ 36,905 വോട്ടിനുമാണ് അദ്ദേഹം വിജയിച്ചിരുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 30,876 വോട്ടുകളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പറവൂരിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിജയക്കൊടി പാറിച്ചു. സിപിഐയിലെ ഇ.ടി. ടൈസൺ മാസ്റ്ററെ 20,600 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ വി.ഡി. സതീശനും വോട്ടെണ്ണലിൽ പിന്നിലായിരുന്നു. 2021-ൽ 21,301 വോട്ടുകൾക്ക് വിജയിച്ച സതീശന് ഇത്തവണ ഭൂരിപക്ഷത്തിൽ 701 വോട്ടുകളുടെ കുറവുണ്ടായി.
aa

