പാചകവാതക വിലവർധന: സംസ്ഥാനത്തെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്
ഷീബ വിജയൻ I കേരളം
കൊച്ചി: പാചകവാതക വില കുത്തനെ വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം അനിശ്ചിതത്വത്തിലായി. വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില വർധിച്ചത് ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് ഇരട്ടിയാക്കി. ഇതോടെ ഭക്ഷണസാധനങ്ങളുടെ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ.
പ്രവർത്തനച്ചെലവ് നിയന്ത്രിക്കാൻ പല ഹോട്ടലുകളും ഇതിനോടകം തന്നെ വില വർധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ഉപഭോക്താക്കളുടെ കുറവിനിടയാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ഹോട്ടൽ ഉടമസ്ഥ സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്ന രീതിയിൽ പല ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരുമെന്നും ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.
aaa

