മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ; വെള്ളാപ്പള്ളിക്ക് മറുപടി ജനങ്ങൾ നൽകും: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
ഷീബ വിജയൻ I കേരളം
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കോൺഗ്രസിനുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുഡിഎഫ് ഭരണത്തിലെത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സ്ഥാനങ്ങളെക്കുറിച്ച് നിലവിൽ അവകാശവാദങ്ങളോ ചർച്ചകളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകർ നടത്തിയ കഠിനാധ്വാനം വലിയ വിജയം കൊണ്ടുവരുമെന്നും മെയ് 4-ന് ശേഷം എല്ലാവരുടെയും താൽപ്പര്യപ്രകാരം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ് ഫലം മറുപടി നൽകുമെന്ന് തങ്ങൾ പറഞ്ഞു. ഇത്തരം പ്രസ്താവനകൾക്ക് മറുപടി പറയാൻ ലീഗ് സമയം കളയില്ലെന്നും സാധാരണ ജനങ്ങൾ ഇത് മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നും മാറാട് ആവർത്തിക്കുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ തങ്ങൾ, മതേതരത്വത്തിന് മുൻഗണന നൽകുന്ന നിലപാടാണ് ലീഗിന്റേതെന്ന് ഓർമ്മിപ്പിച്ചു.
aa

