ഛത്തീസ്ഗഡിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു


റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപം നടന്ന ഈ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മുൻപ് സ്ഥാപിച്ചിരുന്ന ബോംബുകൾ നിർവീര്യമാക്കുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed