ലാൽ കെയേഴ്സ് ബഹ്റൈൻ മെയ് ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ 

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സൽമാബാദിലെ ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾക്കൊപ്പം മെയ് ദിനം ആഘോഷിച്ച് ലാൽ കെയേഴ്സ് ബഹ്റൈൻ. അറുപതോളം തൊഴിലാളികൾ താമസിക്കുന്ന രണ്ട് ക്യാമ്പുകളിലായി ഭക്ഷണ സാധനങ്ങൾ അടങ്ങിയ ഡ്രൈ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.

കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എഫ്.എം. ഫൈസൽ മെയ് ദിന സന്ദേശം നൽകി. സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും ട്രഷറർ അരുൺ ജി. നെയ്യാർ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ തൈക്കാട്ടിൽ, നന്ദൻ, ജെയ്സൺ, നിധിൻ തമ്പി, അഖിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

dfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed