തൊഴിലാളി ദിനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷനും (MCMA) ഷിഫ അൽ ജസീറ ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ ഇന്ത്യക്കാർക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, അറബ് പൗരന്മാരും പങ്കെടുത്തു.

article-image

രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ നടന്ന ക്യാമ്പിൽ മുന്നൂറിലധികം പേർ പരിശോധനകൾ നടത്തി. പ്രസിഡന്റ് അനീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിഫ അൽ ജസീറ ഹോസ്പിറ്റലിനുള്ള ഉപഹാരം ട്രഷറർ ലത്തീഫ് മരക്കാട്ട് കൈമാറി. സെക്രട്ടറി ഷബീർ പൂനൂർ നന്ദി പറഞ്ഞു.

article-image

ഭാരവാഹികളായ മുനീർ, ഷഫീൽ, ഷമീർ, സലീം, യോഗേഷ്, നജീബ്, മജീദ് എന്നിവരും നിസാം, ജസീർ, അഷ്റഫ് കാപ്പാട് തുടങ്ങി നിരവധി വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി.

article-image

xvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed