ഇസ്‌ലാമാബാദ് ചർച്ചകൾ: അമേരിക്കയുമായുള്ള സമാധാന ചർച്ചയ്ക്കായി ഇറാന്റെ ഉന്നതതല സംഘം പാക്കിസ്ഥാനിലെത്തി


പ്രദീപ് പുറവങ്കര I അന്തർദേശീയം

ഇസ്‌ലാമാബാദ്: അമേരിക്കയുമായുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്കായി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാക്കിസ്ഥാനിലെത്തി. ഇന്നലെ അർധരാത്രിയോടെ ഇസ്‌ലാമാബാദിലെത്തിയ സംഘത്തിൽ ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ പ്രമുഖ നേതാക്കളാണുള്ളത്.

'ഇസ്‌ലാമാബാദ് ചർച്ചകൾ' എന്ന് പേരിട്ടിരിക്കുന്ന ഈ കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ഉടൻ പാക്കിസ്ഥാനിലെത്തും. ഇറാന്റെ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, ഡിഫൻസ് കൗൺസിൽ സെക്രട്ടറി അലി അക്ബർ അഹ്മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹെമ്മതി എന്നിവർ സംഘത്തിലുണ്ട്.

അമേരിക്കൻ സംഘത്തിൽ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരും ഉൾപ്പെടുന്നു. മേഖലയിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ ഈ ചർച്ചകൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

article-image

adsdads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed