കുടകിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; തിരച്ചിൽ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ


ശാരിക l കേരളം

തിരുവനന്തപുരം: കുടകിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യുവതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ശരണ്യയെ കണ്ടെത്താൻ സാധ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിക്കണമെന്ന് കത്തിലൂടെ പിണറായി വിജയൻ ആവശ്യപ്പെട്ടു. കാടിനുള്ളിൽ തിരച്ചിൽ നടത്തുന്നതിന് വിദഗ്ധ സംഘങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം സിദ്ധരാമയ്യയോട് അഭ്യർത്ഥിച്ചു.

നിലവിൽ കർണാടക പൊലീസും വനംവകുപ്പും സംയുക്തമായാണ് കുടകിലെ തടിയൻഡമോൾ മലനിരകളിൽ തിരച്ചിൽ നടത്തുന്നത്. മേഖലയിൽ കനത്ത മൂടൽമഞ്ഞും മഴയും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആന്റി നക്സൽ ഫോഴ്സിനെ കൂടി ദൗത്യത്തിൽ ഉൾപ്പെടുത്തിയതായി കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

കൊച്ചിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ശരണ്യയെ ഏപ്രിൽ രണ്ടിനാണ് ട്രക്കിംഗിനിടെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയ ശരണ്യ തിരികെ ഇറങ്ങുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.

 

article-image

gdfgdfg

You might also like

  • NEC

Most Viewed