പാലക്കാട് സ്വദേശി ഷാഹുൽ ഹമീദ് ബഹ്റൈനിൽ അന്തരിച്ചു


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: പാലക്കാട് മേഴത്തൂർ സ്വദേശി ഷാഹുൽ ഹമീദ് (54) ബഹ്റൈനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കമീസിലെ താമസസ്ഥലത്ത് ഇന്നലെ രാവിലെ അബോധാവസ്ഥയിൽ കാണപ്പെട്ട അദ്ദേഹത്തെ ഉടൻ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബഹ്റൈൻ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സൽമത്താണ് ഭാര്യ. ഷിയാസ്, സഹീല, ശൈഖ എന്നിവർ മക്കളാണ്.

article-image

dfdsfsf

You might also like

  • NEC

Most Viewed