ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഉയിർപ്പു പെരുന്നാൾ ആഘോഷിച്ചു
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ഉയിർപ്പു പെരുന്നാൾ ശുശ്രൂഷകൾ ഭക്തിനിർഭരമായി നടന്നു. ഇന്നലെ വൈകിട്ട് 6.00 മണിക്ക് ആരംഭിച്ച സന്ധ്യാ നമസ്കാരം, ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷകൾ, വിശുദ്ധ കുർബ്ബാന, സന്ദേശം എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
അശാന്തിയുടെ നടുവിൽ ലോക സമാധാനത്തിനും വ്യക്തി ജീവിതങ്ങളുടെ നന്മയ്ക്കും ഉയിർപ്പിന്റെ അനുഭവം മുഖാന്തരമാകട്ടെ എന്ന് ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ പെരുന്നാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസ്സുകുട്ടി പി. എന്‍, ട്രസ്റ്റീ ജോൺ കെ. പി, സെക്രട്ടറി കുരുവിള പാപ്പി (എബി) എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. മുന്നൂറിലധികം ആളുകൾ ഉൾപ്പെട്ട വിവിധങ്ങളായ സബ് കമ്മിറ്റികളുടെ മികച്ച ഏകോപനം ശുശ്രൂഷകളുടെ വിജയകരമായ നടത്തിപ്പിന് സഹായകമായി.
മംനംന
