ബാപ്കോ എനർജിക്ക് നേരെ ഡ്രോൺ ആക്രമണം: തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ സംഭരണശാലകളിലൊന്നിലെ ടാങ്കിന് തീപിടിച്ചതായി ബാപ്കോ എനർജിസ് (Bapco Energies) സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. നിലവിൽ തീ പൂർണ്ണമായും അണച്ചതായും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. പ്ലാൻ്റിലുണ്ടായ നാശനഷ്ടങ്ങൾ എത്രത്തോളമെന്ന് വിലയിരുത്തി വരികയാണ്.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണം നടന്ന ഉടൻ തന്നെ അടിയന്തര പ്രതികരണ സേന രംഗത്തിറങ്ങുകയും സിവിൽ ഡിഫൻസുമായും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും ചേർന്ന് പ്രദേശം സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും ബാപ്കോ എനർജിസ് വ്യക്തമാക്കി.
്ിു്ിു
