ബഹ്റൈൻ ജി.പി.ഐ.സിക്ക് നേരെ ഡ്രോൺ ആക്രമണം: തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതർ
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ഞായറാഴ്ച പുലർച്ചെ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെ (ജി.പി.ഐ.സി) പ്രവർത്തന യൂണിറ്റുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചു.
ആക്രമണത്തെത്തുടർന്ന് പല യൂണിറ്റുകളിലും തീപിടുത്തമുണ്ടായതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ അടിയന്തര പ്രതികരണ സേന ഉടൻ തന്നെ രംഗത്തിറങ്ങുകയും എല്ലാ യൂണിറ്റുകളിലെയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജി.പി.ഐ.സി വ്യക്തമാക്കി. പ്ലാൻ്റിലുണ്ടായ നാശനഷ്ടങ്ങളുടെ ആഘാതം വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സിവിൽ ഡിഫൻസ് യൂണിറ്റുകളുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും ചേർന്നാണ് കമ്പനിയുടെ എമർജൻസി ടീം സാഹചര്യം നിയന്ത്രിക്കാനും പ്രദേശം സുരക്ഷിതമാക്കാനും പ്രവർത്തിച്ചത്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ജി.പി.ഐ.സി കൂട്ടിച്ചേർത്തു.
zcvv
