വോയിസ് ഓഫ് ട്രിവാൻഡ്രവും ബി.ഡി.കെയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം (വി.ഒ.ടി) ബഹ്റൈൻ ഫോറവും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച "ഡ്രോപ്പ് ഓഫ് ലൈഫ്" രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടന്നു. നൂറിലധികം രക്തദാതാക്കളാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായത്.
ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ വി.ഒ.ടി സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പാണിത്.
ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വി.ഒ.ടി വൈസ് പ്രസിഡന്റ് ആനന്ദ് വേണുഗോപാൽ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനീഷ് എസ്. സ്വാഗതം ആശംസിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും കൗൺസിലറുമായ ലത്തീഫ് കെ. മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോൺ, ട്രഷറർമാരായ സാബു അഗസ്റ്റിൻ, രേഷ്മ ഗിരീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വി.ഒ.ടി ട്രഷറർ മണിലാൽ, ജോയിന്റ് സെക്രട്ടറി പ്രദീപ് മാധവൻ, വനിതാ വിഭാഗം പ്രസിഡന്റ് ഷീബ ഹബീബ്, ജീവകാരുണ്യ വിഭാഗം സെക്രട്ടറി മൂർത്തി എസ്. ദാസ്, മെമ്പർഷിപ്പ് സെക്രട്ടറി പി.കെ. ജയചന്ദ്രൻ എന്നിവരും ചടങ്ങിന് മാറ്റുകൂട്ടി. മുൻ വൈസ് പ്രസിഡന്റ് മനോജ് വർക്കല, എക്സിക്യൂട്ടീവ് അംഗം സെൻ ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ബി.ഡി.കെ പ്രവർത്തകരായ സലീന റാഫി, ഫാത്തിമ സെഹ്‌ല, ഗിരീഷ് കെ.വി., മൊയ്തു തിരുവള്ളൂർ, വിനീത വിജയൻ, ശ്രീജ ശ്രീധരൻ, സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
vcxvxv
