ബഹ്‌റൈനിൽ ശക്തമായ പൊടിക്കാറ്റ്; കോസ്‌വേയിൽ വേഗത 39 നോട്ട്സ് രേഖപ്പെടുത്തി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും പൊടിക്കാറ്റും ജനജീവിതത്തെ ബാധിച്ചു. ഏകദേശം 15 മണിക്കൂറോളം നീണ്ടുനിന്ന കാറ്റ് മണിക്കൂറിൽ 12 മുതൽ 35 നോട്ട്സ് വരെ വേഗതയിലാണ് വീശിയതെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏറ്റവും ഉയർന്ന വേഗത രേഖപ്പെടുത്തിയത് കിംഗ് ഫഹദ് കോസ്‌വേയിലാണ് (39 നോട്ട്സ്). ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം, റാഷിദ് ഇക്വസ്ട്രിയൻ ക്ലബ് എന്നിവിടങ്ങളിൽ 36 നോട്ട്സും സിത്രയിൽ 35 നോട്ട്സും വേഗത രേഖപ്പെടുത്തി. ബഹ്‌റൈൻ സർവകലാശാല, ദുറത്ത് അൽ ബഹ്‌റൈൻ എന്നിവിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. താപനില പകൽ 26 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിലും രാത്രിയോടെ 16 ഡിഗ്രിയിലേക്ക് താഴ്ന്നു.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടൽയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത കുറയുമെങ്കിലും ഞായറാഴ്ചയോടെ വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 29 ഡിഗ്രി വരെ ഉയരാമെങ്കിലും ചിലയിടങ്ങളിൽ 13 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

article-image

ASDDFSFDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed