കുടുംബ സൗഹൃദ വേദി മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു; അഞ്ഞൂറിലധികം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അദ്‌ലിയയിലെ ഓറ ആർട്‌സിൽ വെച്ച് വിപുലമായ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തൊഴിലാളികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കുടുംബാംഗങ്ങൾ തുടങ്ങി അഞ്ഞൂറിലധികം പേർ പങ്കെടുത്ത ചടങ്ങ് പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിന്റെ വിളംബരമായി മാറി. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, ആത്മീയ ചൈതന്യത്തോടൊപ്പം മാനവിക സമത്വത്തിന്റെ സന്ദേശം കൂടി ഉൾക്കൊള്ളുന്നതായിരുന്നു സയിദ് റമദാൻ നദ്‌വിയുടെ മുഖ്യപ്രഭാഷണം.

രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ് തുടങ്ങി ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. പ്രവാസികൾക്കിടയിലെ സാമൂഹിക പ്രതിബദ്ധതയും ഒത്തൊരുമയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ സംഗമമെന്ന് അതിഥികൾ അഭിപ്രായപ്പെട്ടു.

എക്സിക്യൂട്ടീവ് അംഗങ്ങളും ലേഡീസ് വിംഗ് പ്രതിനിധികളും ഉൾപ്പെട്ട വിപുലമായ വർക്കിംഗ് കമ്മിറ്റിയാണ് ഇഫ്താർ വിരുന്നിന്റെ ക്രമീകരണങ്ങൾ നിയന്ത്രിച്ചത്. സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും പങ്കെടുത്തവർക്കും ഇഫ്താർ കൺവീനർ സയിദ് ഹനീഫ നന്ദി രേഖപ്പെടുത്തി.

 

article-image

DSADS

article-image

ASWASDADS

article-image

QWWQEEWQ

article-image

QWDEEWQEWQ

article-image

ASSADSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed