58ആം വാർഷികം ആഘോഷിച്ച് ബഹ്‌റൈൻ പ്രതിരോധ സേന


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) 58-ാം വാർഷികത്തോടനുബന്ധിച്ച് സൈനികർക്കും ഉദ്യോഗസ്ഥർക്കും വിപുലമായ സ്ഥാനക്കയറ്റവും ആദരവും പ്രഖ്യാപിച്ചു. സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ഹമദ് രാജാവാണ് 623 ബി.ഡി.എഫ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിട്ടത്. കൂടാതെ, സേവന മികവ് പരിഗണിച്ച് 168 ഓഫീസർമാർക്കും 680 സേനാംഗങ്ങൾക്കും രാജാവ് മെഡലുകൾ സമ്മാനിച്ചു.

ഇത് കൂടാതെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ 3,411 നോൺ-കമ്മീഷൻഡ് ഓഫീസർമാർക്കും സിവിൽ ഉദ്യോഗസ്ഥർക്കും വിവിധ റാങ്കുകളിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇതിനുപുറമെ 185 ഓഫീസർമാർക്കും 1,141 സേനാംഗങ്ങൾക്കും അദ്ദേഹം ബഹുമതികൾ നൽകി ആദരിച്ചു.

വാർഷികത്തോടനുബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ നേർന്നു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് വഹിക്കുന്ന നിർണ്ണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ആധുനിക സാങ്കേതികവിദ്യയും സമഗ്രമായ പരിശീലന പരിപാടികളും വഴി പ്രതിരോധ സേനയെ കരുത്തുറ്റതാക്കുന്നതിൽ കിരീടാവകാശി നടത്തുന്ന ശ്രമങ്ങളെ രാജാവും അഭിനന്ദിച്ചു.

article-image

േ്േ്ിേ

You might also like

Most Viewed