നിയമസഭാ തിരഞ്ഞെടുപ്പ്: പാലക്കാട് 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്
ഷീബ വിജയൻ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ഏഴ് സീറ്റുകൾ തങ്ങൾക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ കത്ത് നൽകി. നെന്മാറ സീറ്റ് സിഎംപിയിൽ നിന്ന് കോൺഗ്രസ് തിരികെ ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പാലക്കാട്, ചിറ്റൂർ, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, നെന്മാറ, തരൂർ എന്നീ മണ്ഡലങ്ങളിലേക്ക് മത്സരിക്കാൻ താല്പര്യമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരുകളും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജയഘോഷ് കെ. എസ്, ഷഫീക് അത്തിക്കോട് തുടങ്ങി ആറോളം ഭാരവാഹികളാണ് ഈ ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
waqdwadswsdeaqas


