പുകയില ഉൽപ്പന്നങ്ങൾക്ക് വില കൂടും; ഫെബ്രുവരി ഒന്നു മുതൽ അധിക നികുതി
ഷീബ വിജയൻ
ന്യൂഡൽഹി: സിഗരറ്റ്, ബീഡി, പാൻ മസാല എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ വില വർധിക്കും. പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും ചുമത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. പാൻ മസാലയ്ക്കും സിഗരറ്റിനും 40 ശതമാനവും ബീഡിക്ക് 18 ശതമാനവുമാണ് ജി.എസ്.ടി. ഇതിന് പുറമെ പാൻ മസാലയ്ക്ക് ആരോഗ്യ-ദേശീയ സുരക്ഷാ സെസും ചുമത്തും. ച്യൂയിംഗ് ടുബാക്കോ, ഗുട്ക മെഷീനുകൾ എന്നിവയ്ക്കും അധിക നികുതി ബാധകമായിരിക്കും. പുകയില ഉൽപ്പന്നങ്ങളെ 'പാപ വസ്തുക്കളായി' കണക്കാക്കിയാണ് നികുതി വർധിപ്പിക്കാൻ ഡിസംബറിൽ പാർലമെന്റ് ബില്ലുകൾ പാസാക്കിയത്.
deqswadsds