കെ.സി.ഇ.സി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന്
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ വിവിധ ക്രിസ്ത്യൻ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ (കെ.സി.ഇ.സി.) സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്നിന് നടക്കും. വൈകിട്ട് 5.30 മുതൽ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ.) ഹാളിലാണ് വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
കൗൺസിൽ പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം ആശംസിക്കും. ഐ.സി.ആർ.എഫ്. ചെയർമാൻ അഡ്വ. വി.കെ. തോമസ് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. കെ.സി.ഇ.സി. അംഗങ്ങളായ വിവിധ സഭാ ഗായകസംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങളും മറ്റ് കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ വന്ദ്യ വൈദികരും കെ.സി.എ. പ്രസിഡന്റും ചടങ്ങിൽ ആശംസകൾ നേരും. പുതുവർഷ സമർപ്പണ ശുശ്രൂഷയും ആകർഷകമായ സമ്മാനങ്ങളും ഉൾപ്പെടുന്ന പരിപാടിക്ക് ട്രഷറർ ജെറിൻ രാജ് സാം നന്ദി രേഖപ്പെടുത്തും. ഏവരേയും ഈ ആഘോഷ രാവിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
sfsdf
