ഓസീസ് ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ കോമയിൽ; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം
ഷീബ വിജയൻ
ബ്രിസ്ബെയ്ൻ: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ (54) മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ. നിലവിൽ അദ്ദേഹം കോമയിലാണ്. ബോക്സിങ് ഡേ ടെസ്റ്റിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2003-ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പരിക്കേറ്റ വിരലുമായി കളിച്ച മാർട്ടിന്റെ പോരാട്ടവീര്യം പ്രശസ്തമാണ്. താരത്തിന്റെ തിരിച്ചുവരവിനായി ആദം ഗിൽക്രിസ്റ്റ്, ഡാരൻ ലേമാൻ തുടങ്ങിയ പ്രമുഖ താരങ്ങളും ആരാധകരും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.
sdsaadssa
