400 വർഷത്തെ ചരിത്രം അവസാനിപ്പിച്ച് ഡെൻമാർക്ക്; പോസ്റ്റൽ സർവീസ് നിർത്തലാക്കി
ഷീബ വിജയൻ
കോപ്പൻഹേഗൻ: സമ്പൂർണ്ണ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ഡെൻമാർക്ക് തങ്ങളുടെ പോസ്റ്റൽ സർവീസ് സേവനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. ഇതോടെ തപാൽ സംവിധാനം നിർത്തലാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി. ചൊവ്വാഴ്ച രാജ്യത്തെ അവസാന കത്തും വിതരണം ചെയ്തതോടെ 400 വർഷം പഴക്കമുള്ള പോസ്റ്റൽ ചരിത്രത്തിന് തിരശ്ശീല വീണു. ഇമെയിൽ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ സജീവമായതോടെ കത്തുകളുടെ എണ്ണത്തിൽ 90 ശതമാനത്തോളം കുറവുണ്ടായതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
dsxadssadsa
