അവധിക്കാല ക്ലാസിനെതിരെ മന്ത്രിയെ വിളിച്ച് പരാതി ബോധിപ്പിച്ച് ഏഴാം ക്ലാസുകാരൻ


ഷീബ വിജയൻ

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ വിളിച്ച് പരാതി ബോധിപ്പിച്ച് ഏഴാം ക്ലാസുകാരനായ മുഹമ്മദ് ഫർഹാൻ. ക്രിസ്മസ് അവധിക്കാലത്ത് സ്കൂളിൽ ക്ലാസ് എടുക്കുന്നു എന്നതായിരുന്നു മേപ്പയ്യൂർ സ്വദേശിയായ ഫർഹാന്റെ പരാതി. എന്നാൽ സ്കൂളിൽ തന്റെ പേര് വെളിപ്പെടുത്തരുതെന്ന് കുട്ടി മന്ത്രിയോട് നടത്തിയ അപേക്ഷ ഹാളിനെ ചിരിപ്പിച്ചു.

അവധിക്കാലത്ത് കുട്ടികൾക്ക് കളിക്കാൻ സമയം നൽകണമെന്നും ട്യൂഷനുകൾ നൽകി ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി കുട്ടിയുടെ മാതാവിനെ ഉപദേശിച്ചു. കളിക്കുന്നതിനൊപ്പം നന്നായി പഠിക്കണമെന്നും മന്ത്രി ഫർഹാനെ ഓർമ്മിപ്പിച്ചു.

article-image

ERADEASDFSESW

You might also like

  • Straight Forward

Most Viewed