ബഹ്റൈൻ ദേശീയ ദിനത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫ ഐ.എം.സി മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറോളം പ്രവാസികൾ പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ രക്ഷാധികാരി ബിജു മലയിൽ മുഖ്യാതിഥിയായിരുന്നു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എം.സി പ്രതിനിധി നിഷയ്ക്ക് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, ജഗത് കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു. സാജൻ നായർ സ്വാഗതവും സുബിൻ നന്ദിയും പറഞ്ഞു. റിഫ ഏരിയ ഭാരവാഹികളായ ജമാൽ കോയിവിള, അനന്തു ശങ്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
rererwerw
