വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചത് 497 തവണ; 342 സാധാരണക്കാർ കൊല്ലപ്പെട്ടു


ഷീബ വിജയ൯

അമേരിക്കയുടെ മധ്യസ്ഥതയിൽ 2024 ഒക്ടോബർ 10-ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ഇസ്രായേൽ കുറഞ്ഞത് 497 തവണയെങ്കിലും ലംഘിച്ചതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങളിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമുൾപ്പെടെ ഏകദേശം 342 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രായേൽ വെടിനിർത്തൽ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾ തുടരുന്നതിനെ ശക്തമായി അപലപിക്കുന്നതായി മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ തിരക്കേറിയ തെരുവിൽ ഇസ്രായേലി ഡ്രോൺ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിക്കുകയും ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ അധീനതയിലുള്ള പ്രദേശത്ത് ഇസ്രായേൽ സൈനികരെ ഹമാസ് ആക്രമിച്ചതിനെ തുടർന്നാണ് ഈ ആക്രമണങ്ങൾ ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, അമേരിക്കയുടെ നേതൃത്വത്തിൽ ഗസ്സയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സേനയിലേക്ക് തങ്ങളുടെ സൈനികരെ അയക്കാൻ തയ്യാറാണെന്ന് തുർക്കിയ അറിയിച്ചു. ഇസ്രായേലിന്റെ എതിർപ്പ് വകവെക്കാതെയാണ് തുർക്കിയയുടെ ഈ നീക്കം. അന്താരാഷ്ട്ര സേന ഗസ്സയിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾ പരിമിതപ്പെടുത്തണമെന്നാണ് തുർക്കി ആവശ്യപ്പെടുന്നത്. ഗസ്സയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകാരം നൽകിയിട്ടുണ്ട്. അതിർത്തി സുരക്ഷിതമാക്കുന്നതിനും ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ഫലസ്തീൻ പൊലീസിനൊപ്പം ഇസ്രായേലും ഈജിപ്തും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രമേയം പറയുന്നു.

article-image

dsfdfsdsf

You might also like

  • Straight Forward

Most Viewed