ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി
ഷീബ വിജയ൯
ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതി ബാബുവിൻറെ ജാമ്യാപേക്ഷയിൽ എളുപ്പത്തിൽ ജാമ്യം നൽകാനാകില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. പ്രതികൾക്കെതിരെയുള്ളത് കൊലപാതക കേസ് ആണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി.
ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവിശ്യവും നിലവിൽ കോടതി പരിഗണിച്ചില്ല. ഹൈക്കോടതി ശിക്ഷിച്ച പ്രതിയാണെന്നും സുപ്രീം കോടതി നീരിക്ഷിച്ചു. രേഖകൾ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
asdasdsad
