സ്ഥാനാർഥിത്വം കിട്ടിയില്ല ; നെടുമങ്ങാട് ബി.ജെ.പി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു


 ഷീബവിജയ൯

നെടുമങ്ങാട്: സ്ഥാനാർഥിത്വം ലഭിക്കാത്തതിന്‍റെ പേരിൽ ബി.ജെ.പി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ബി.ജെ.പി പ്രവർത്തകയും നെടുമങ്ങാട് സ്വദേശിയുമായ ശാലിനി സനിൽ (32) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാലിനി അപകടനില തരണം ചെയ്തിട്ടുണ്ട്.

ബി.ജെ.പിയുടെ സജീവ പ്രവർത്തകയായ ശാലിനി നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ഫ്ലക്സും പോസ്റ്ററും അടിക്കുകയും ചെയ്തു. സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ ശാലിനിയെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെ ചിലർ വ്യക്തിഹത്യ നടത്തിയെന്നും ശാലിനി പറയുന്നു.

article-image

asdaswsadq

You might also like

  • Straight Forward

Most Viewed