യുക്രെയ്‌നിലെ പൊക്രോവ്സ്ക് പിടിച്ചെടുക്കാൻ റഷ്യൻ നീക്കം
ഷീബ വിജയൻ
കീവ്: യുക്രെയ്‌നിന്‍റെ നിർണായക ലോജിസ്റ്റിക് ഹബ്ബായ പൊക്രോവ്സ്ക് പിടിച്ചെടുക്കാൻ റഷ്യൻ നീക്കം. 21 മാസമായി റഷ്യൻ സൈന്യം ഇതിനായി നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ ഇരു സൈന്യങ്ങളും കനത്ത ഏറ്റുമുട്ടലിലാണ്. നഗരം ഏറെക്കുറെ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിക്കഴിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊക്രോവ്സ്ക് പിടിച്ചെടുക്കാൻ റഷ്യ 2023 മുതൽ ശ്രമം ആരംഭിച്ചതാണ്. അടുത്തിടെ വൻതോതിൽ സൈനികരെ മേഖലയിലേക്ക് അയക്കുകയും ചെയ്തിരുന്നു.
അതേസമയം, റഷ്യൻ സൈന്യം മുന്നേറുകയാണെങ്കിലും പൊക്രോവ്സ്ക് കീഴടക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ സൈന്യം അവകാശപ്പെടുന്നത്. കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായും സൈന്യം പറയുന്നു.
േെമേെേോ്ോ്േ
