സുഡാനിൽ ആഭ്യന്തര കലാപം വ്യാപിക്കുന്നു; 40 പേരെ കൊലപ്പെടുത്തി ആർഎസ്എഫ് സേന


ശാരിക

കൈറോ: സുഡാനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമായി. വടക്കൻ കോർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദ് നഗരത്തിൽ അർധസൈനിക സംഘടനയായ ആർഎസ്എഫ് നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു, അനേകം പേർക്ക് പരിക്കേറ്റു.

ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെയാണ് ഡ്രോൺ ആക്രമണത്തിലൂടെ ആർഎസ്എഫ് ലക്ഷ്യമിട്ടത്. ദാർഫൂർ, കോർഡോഫൻ മേഖലകൾ കഴിഞ്ഞ മാസങ്ങളായി സംഘർഷത്തിന്റെ കേന്ദ്രങ്ങളാണ്. സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യു.എൻ. അറിയിച്ചു.

ദാർഫൂരിലെ സൈനിക കേന്ദ്രങ്ങൾ ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ കോർഡോഫനിലെ ബാറ പട്ടണത്തിൽ ഒൻപത് സ്ത്രീകൾ ഉൾപ്പെടെ 47 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

രണ്ട് വർഷമായി സർക്കാർ സേനയുടെയും ആർഎസ്എഫിന്റെയും ഏറ്റുമുട്ടലിൽ 40,000-ത്തിലേറെ പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര ഏജൻസികൾ വ്യക്തമാക്കുന്നു.

article-image

്േിു്ു

You might also like

  • Straight Forward

Most Viewed