ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം 'ഓണ നിലാവ് 2025' ആഘോഷിച്ചു; പ്രമുഖർ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ഈ വർഷത്തെ ഓണാഘോഷ പരിപാടി 'ഓണ നിലാവ് 2025' വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മനാമ കെ-സിറ്റി ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും ബഹ്‌റൈനിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കും ഒത്തുചേരാനുള്ള വേദിയായി.

 

 

article-image

വൈകീട്ട് 7 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 12 മണിവരെ നീണ്ടുനിന്നു. വിവിധ കേരളീയ കലാരൂപങ്ങൾ അരങ്ങേറിയത് സദസ്സിന് നവ്യാനുഭവമായി. എം.ഡി.എഫ് രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് റംഷാദ് അയലക്കാട് അധ്യക്ഷത വഹിച്ചു.

article-image

ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് മെമ്പർ ബിജു ജോർജ്ജ് വിശിഷ്ടാതിഥിയായിരുന്നു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, രക്ഷാധികാരി മുഹമ്മദലി എൻ. കെ, പ്രോഗ്രാം കൺവീനർ കാസിം പടത്തകായിൽ, ട്രഷറർ അലി അഷറഫ് വാഴക്കാട് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. എന്റർടെയ്‌ൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു.

article-image

ബഹ്‌റൈനിലെ സാമൂഹ്യ-സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ എബ്രഹാം ജോൺ, കെ.ടി സലീം, അബ്ദു റഹ്മാൻ അസീൽ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഡോ. യാസർ ചോമയിൽ, ജേക്കബ് തെക്ക് തോട്, ഇ.വി രാജീവൻ, സയ്ദ് ഹനീഫ്, മോനി ഓടികണ്ടത്തിൽ, അജിത്ത് കണ്ണൂർ, മുരളീധരൻ പള്ളിയത്ത്, ജ്യോതിഷ് പണിക്കർ, റഫീഖ് അബ്ദുല്ല, മനോജ് വടകര, യുകെ ബാലൻ, ഡോ. ശ്രീദേവി, അബ്ദുൽ ജലീൽ (മാധ്യമം), സിറാജ് പള്ളിക്കര (മീഡിയവൺ), മജീദ് തണൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഫോറം ഭാരവാഹികളായ അഷ്റഫ് കുന്നത്തു പറമ്പിൽ, റസാക്ക് പൊന്നാനി, സുബിൻദാസ്, സകരിയ്യാ പൊന്നാനി, സാജിദ് കരുളയി, അബ്ദുൽ ഗഫൂർ, മുനീർ വളാഞ്ചേരി, രാജേഷ് വി.കെ, ഷബീർ മുക്കൻ, ഷിബിൻ തോമസ്, വനിതാ വിംഗ് പ്രതിനിധികളായ മുബീന, റജീന ഇസ്മായിൽ, ജുമിമുജി, ഷാമിയ സാജിദ്, രേഷ്മ, അമ്പിളി തുടങ്ങിയവരാണ് പരിപാടികൾ നിയന്ത്രിച്ചത്.

article-image

dssdf

You might also like

  • Straight Forward

Most Viewed