തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി


പ്രദീപ് പുറവങ്കര

തിരുവനന്തപുരം മയിനക്കര സ്വദേശിനി വിക്ടോറിയൽ പുഷ്പഭായി (65) ബഹ്‌റൈനിൽ നിര്യാതയായി.പരേതനായ ജസ്റ്റിൻ ധർമ്മരാജിന്റെ പത്നിയാണ്.

സഗയ്യയിൽ താമസിക്കുന്ന മകളുടെ കുടുംബത്തെ സന്ദർശിക്കാൻ സന്ദർശക വിസയിൽ ബഹ്‌റൈനിലെത്തിയതായിരുന്നു. സ്ട്രോക്കിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു. മകൾ ബിൻസി, മരുമകൻ സുനിൽ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമയ്ക്കുന്നു.

നിര്യാണത്തിൽ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ,ബഹ്‌റൈൻ മലയാളി സി എസ്.ഐ പാരിഷ് ,സി എസ് ഐ സൗത്ത് കേരള ഡയോസിസ് അനുശോചനം അറിയിച്ചു.

article-image

dsfsdf

You might also like

  • Straight Forward

Most Viewed