രാജ്യത്തെ ആദ്യ കോഫി ഫെസ്റ്റിവൽ: 'ബഹ്‌റൈൻ കോഫി ഫെസ്റ്റിവൽ 2025' ഡിസംബർ 9 മുതൽ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ ആദ്യത്തെ കോഫി ഫെസ്റ്റിവലായ 'ബഹ്‌റൈൻ കോഫി ഫെസ്റ്റിവൽ 2025' ഡിസംബർ 9 മുതൽ 13 വരെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ബഹ്‌റൈനിലെ കോഫി സംസ്‌കാരത്തിന് പുതിയ മാനം നൽകുക എന്ന ലക്ഷ്യത്തോടെ DXB ലൈവ്, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ അഞ്ച് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

കല, നവീകരണം, ആഗോള കാപ്പി സംസ്‌കാരം എന്നിവ ആഘോഷിക്കുന്ന ഈ ഫെസ്റ്റിവലിൽ മികച്ചയിനം സ്പെഷ്യാലിറ്റി ബ്രൂകളും നൂതന ബ്രൂവിങ് രീതികളും പ്രദർശിപ്പിക്കും. വളരുന്ന കാപ്പി വ്യവസായ മേഖലയിൽ പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് പുതിയ അവസരങ്ങളും പങ്കാളിത്തങ്ങളും കണ്ടെത്താനുള്ള മികച്ച വേദിയായി ഇത് മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകമെമ്പാടുമുള്ള വിദഗ്ധർ നയിക്കുന്ന പ്രത്യേക വർക്ക്‌ഷോപ്പുകളാണ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. രുചി വിശകലനം, സുഗന്ധം തിരിച്ചറിയൽ , കാപ്പിയുടെ ശാസ്ത്രീയ വശങ്ങൾ തുടങ്ങിയവയിൽ ഈ വർക്ക്‌ഷോപ്പുകൾ വഴി സന്ദർശകർക്ക് ഉൾക്കാഴ്ച നേടാനാകും. രസകരവും സൗഹൃദപരവുമായ നിരവധി മത്സരങ്ങളും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed