ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം പിൻവലിച്ച് കുവൈത്ത്


കുവൈത്തില്‍ ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം പിൻവലിച്ചു. നേരത്തെ ഖുറൈൻ മാർക്കറ്റ്, അർദിയ ഇൻഡസ്ട്രിയൽ ഏരിയ, കരകൗശല മേഖലകൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് പുലർച്ച ഒരുമണിക്ക് മുമ്പേ അടക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. തീരുമാനത്തിനെതിരെ  ചെറുകിട ഇടത്തരം സംരംഭകര്‍  വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 

പാർലമെന്ററി ബിസിനസ് എൻവയൺമെന്റ് ആൻഡ് സ്മോൾ എന്റർപ്രൈസസ് കമ്മിറ്റിയുടെ അംഗം എം.പി ഹമദ് അൽ മദ്‌ലെജ് വിഷയത്തിൽ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രിമാരുമായി ചർച്ച നടത്തിയതിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം. ഈ മേഖലകളില്‍  പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും, വാണിജ്യ മേഖലകൾ സംരക്ഷിക്കുന്നതിനുമായി സുരക്ഷ കാമറകൾ സ്ഥാപിക്കാനും യോഗത്തില്‍  തീരുമാനമായിട്ടുണ്ട്. 

article-image

dsfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed