കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനായി അനധികൃത മാർഗ്ഗങ്ങൾ സ്വീകരിച്ച പ്രവാസികൾക്ക് നാല് വർഷം തടവ്

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനായി അനധികൃത മാർഗ്ഗങ്ങൾ സ്വീകരിച്ച ആറ് പ്രവാസികൾക്ക് നാല് വർഷം തടവും പിഴയും. ജഡ്ജ് ഹസൻ അൽ-ഷമാരിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് വിധി പ്രസ്‍താവിച്ചത്. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്‍തതിനാണ് പ്രവാസികളെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശിക്ഷക്കപ്പെട്ട പ്രവാസികൾ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല. നാൽ വർഷത്തെ കഠിന തടവ് പൂർത്തിയായാൽ ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
gfdf