പൊതുമാപ്പിന് ആയിരക്കണക്കിന് ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ഫർവാനിയയിലും ജലീബിലേയും കേന്ദ്രത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഹാജരായി. ഇന്ത്യക്കാർക്ക് രജിസ്ട്രേഷൻ നടത്തുവാനുള്ള ആദ്യ ദിവസമായിരുന്നു ഇന്നലെ. ഏപ്രിൽ 20 വരെയാണ് ഇന്ത്യക്കാർക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കേന്ദ്രങ്ങളിൽ സന്നിഹിതരായിരുന്നു. യാത്രാരേഖയായി പാസ്പോർട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. യാത്രാരേഖകൾ ഇല്ലാത്തവർക്ക് വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. വിമാന സർവീസ് പുനരാരംഭിച്ചാൽ മാത്രമേ ഇവരുടെ മടക്കയാത്ര സഫലമാകൂ. അനധികൃതരായ എല്ലാ ഇന്ത്യൻ താമസക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും ഏപ്രിൽ 20 വരെ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.
പുരുഷാർ ഫർവാനിയ പ്രൈമറി സ്കൂളിലും ജലീബിലെ നയീം ബിൻ മസൂദ് സ്കൂളിലും സ്ത്രീകൾ ഫർവാനിയയിലെ അൽ മുതന്ന പ്രൈമറി സ്കൂളിലും ജലീബിലെ റുഫൈദ അൽ അസ്ലാമിയ പ്രൈമറി സ്കൂളിലും ഹാജരാകണം.