ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം; കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ വകുപ്പ് അധികാരികള്‍ നിർദ്ദേശിച്ച ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ പൂർണമായും പാലിക്കാൻ കുവൈത്തിലെ ഇന്ത്യന്‍ പൗരന്മാരോട് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു. കൊറോണ വൈറസ് പോസിറ്റീവ് രോഗികളുമായി സമ്പർക്കം പുലർത്തുകയോ പനി, ചുമ, ശ്വാസോച്ഛ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശിക്കണം.
പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാവരുതെന്നും എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ വന്നാല്‍ യാതൊരു മടിയോ കാലതാമസമോ ഇല്ലാതെ പരിശോധികള്‍ക്ക് വിധേയമാകണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.