കോവിഡ്19: നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് ട്രംപ്


വാഷിംഗ്ടൺ: അമേരിക്കയിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോവിഡ് 19യുടെ തീവ്രഘട്ടം അവസാനിച്ചു. ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. കോവിഡ് ആഘാതത്തില്‍ നിന്നു രാജ്യം ഉടന്‍ കരകയറുമെന്ന പ്രതീക്ഷയും ‌ട്രംപ് പങ്കുവച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600ലേറപ്പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടപ്പെട്ടത്.രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 28,529 ആയി. 6,44,089 പേർക്കാണ് അമേരിക്കയിലാകെ വൈറസ് ബാധിച്ചിട്ടുള്ളത്. ന്യൂയോർക്കിൽ 2,14,648 പേർക്കും ന്യൂജഴ്സിയിൽ 71,030 പേർക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നാണ് കണക്കുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed