ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി : ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമര്‍ശകനുമായിരുന്നു ജോസഫ് പുലിക്കുന്നേല്‍. കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി, സഭാ-അധികാര ഘടനയെയും, പ്രവര്‍ത്തനരീതികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു.
എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.